ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാറിന്‍റെ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

കനത്ത മഴയില്‍  പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 5 മണിയോടെയാണ് ഇടമലയാര്‍ ഡാം തുറന്നത്. പെരിയാറിന്‍റെ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിടച്ചു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം കലക്ടര്‍ അറിയിച്ചു.

രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാമില്‍ നിന്നുള്ള വെള്ളം  ആലുവയിലെത്തുന്നതോടെ പെരിയാര്‍ കരകവിയും. തുടര്‍ന്ന് പെരിയാറിന്‍റെ ഇരു കരയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 2013-ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ തുറന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here