ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; ജയം പ്രതീക്ഷിച്ച് ഇന്ത്യ; ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ലോര്‍ഡ്സിലാണ് മത്സരം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. രണ്ട് സ്പിന്നര്‍മാരുമായാകും ഇന്ത്യ ഇന്നിറങ്ങുക. അതേ സമയം രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീമില്‍ വരുത്തിയിട്ടുള്ളത്.

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയം കൈയെത്തും ദൂരത്ത് കളഞ്ഞുകുളിച്ച ഇന്ത്യ തിരിച്ചുവരവ് കാ‍ഴ്ചവെക്കാനാണ് ലൊര്‍ഡ്സില്‍ ഇറങ്ങുന്നത്. എന്നാല്‍ ടീമിനെ കു‍ഴക്കുന്നത് ബാറ്റിംഗ് നിരയുടെ ഫോമില്ലായമയാണ്. നായകന്‍ വിരാട് കോഹ്ലിക്ക് ഒ‍ഴികെ ആര്‍ക്കും ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല.

ലോര്‍ഡ്സില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ബാറ്റിംഗ് നിരക്ക് കരുത്തുകാട്ടാന്‍ ക‍ഴിഞ്ഞില്ലെങ്കില്‍ ഫലം എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് സമാനമായിരിക്കും. ഇതേ ഇന്ത്യന്‍ ബൗളിംഗ് നിര കാ‍ഴചവെക്കുന്നത് ശ്രദ്ധേയമായ പ്രകടനമാണ്. ആദ്യ ടെസ്റ്റില്‍ ഇശാന്ത് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവും, രവിചന്ദ്ര അശ്വിന്‍റെ പ്രകടനവുമാണ് ഇംഗ്ലണ്ടിന്‍റെ ബ്റ്റിംഗ്നിരയെ പിടിച്ചുകെട്ടിയത്.

ലോര്‍ഡ്സലേക്കെത്തുമ്പോ‍ഴും ഇശാന്ത് ശര്‍മ തന്നെയാകും ഇന്ത്യന്‍ ബൗളിംഗിന് ചുക്കാന്‍ പിടിക്കുക. ഇതിനു മുന്നെ 2014ല്‍ നടന്ന ലോര്‍ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജഡയം സമ്മാനിച്ചത് ഇശാന്തിന്‍റെ 7വിക്കറ്റ് പ്രകടനമായിരുന്നു. ഇന്ന് ബൗളിംഗ് നിരയില്‍ രവീന്ദ്ര ജഡേജയയോ, കുല്‍ദീപ് യാദവിനോ ഉള്‍പ്പെടുത്തി രണ്ട് സ്പിന്നര്‍മാരുമായാകും ഇന്ത്യ ഇറങ്ങുക.

അതേ സമയം ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് രണ്ട് മാറ്റമാണ് ടീമില്‍ വരുത്തിയിട്ടുള്ളത്. ഡേവിഡി മാലനെയും, ബെന്‍സ്റ്റോക്സിനെയും ഒവിവാക്കി, യുവതാരമായ ഒല്ലി പോപിനെയും, ക്രിസ് വോക്സിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News