
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ആഢ്യൻപാറക്ക് മുകളിൽ ചെട്ടിയാൻ പാറയിൽ എരുമമുണ്ടയിൽ ഉരുൾപൊട്ടി, ആറു പേർ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പറമ്പാടൻ കുഞ്ഞി (56), മരുമക്കൾ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രൻ മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.
കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല. നാട്ടുകാരും പോത്തുകൽ പൊലിസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. നിലമ്പൂർ ടൗൺ വെള്ളം മൂടിയതിനാൽ ഫയർഫോഴ്സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായിട്ടില്ല.
കോളനിയിലെ അഞ്ചു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുൾപ്പൊട്ടിയത്. മഴ ശക്തമായതിനാൽ മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. നിലമ്പൂർ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here