‘സീറ്റില്‍ തകരുമോ ബന്ധം’; ബിജെപി ബിഡിജെഎസ് തര്‍ക്കം മുറുകുന്നു; 8 സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ്

ലോക സഭാ സീറ്റ് വിഷയത്തില്‍  ബിജെപി–ബിഡിജെഎസ് തര്‍ക്കം മുറുകുന്നു. ബിഡിജെഎസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും.

അമിത് ഷായുടെ വസതിയില്‍ വെച്ചാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചര്‍ച്ചയാകും.  വയനാട്,തൃശൂര്‍,ചാലക്കുടി, എറണാകുളം,പത്തനംതിട്ട  എന്നിവയടക്കമുള്ള എട്ട് സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. എന്നാല്‍ ഇത്രയും സീറ്റുകള്‍ ബിജെപി വിട്ടു നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവഗിരിയിലെ യദിപൂജാ ആഘോഷത്തിന് ക്ഷണിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ടപ്പോഴാണ് ഇന്ന് വിശദമായ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ വെച്ച് വിലപേശാനായിരിക്കും ബിഡിജെഎസ് ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here