ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്‍ നടത്തും; തീരുമാനം ഉന്നത തല യോഗത്തില്‍

ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്‍ നടത്താന്‍ ധാരണ യായി.ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.  ജലനിരപ്പ് പെട്ടന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍  തീരുമാനിച്ചത്.

ട്രയല്‍ റണ്‍ നടത്തുന്നതിനുള്ള സമയം ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍  ഏകോപിപ്പിച്ച ശേഷം  തീരുമാനിക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്   ഇക്കാര്യത്തില്‍ തീരുമാനം ആയത്.

2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.  2398.50 പിന്നിട്ട സാഹചര്യത്തിലാണ്  ട്രയൽ റൺ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News