ഇടമലയാറില്‍ നിന്നുള്ള വെള്ളം ആലുവയില്‍ എത്തിത്തുടങ്ങി; പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

കൊച്ചി: കനത്ത മഴയില്‍ പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

ഇടമലയാറില്‍ നിന്നുള്ള വെള്ളം ആലുവയില്‍ എത്തിത്തുടങ്ങി. ആലുവ മണപ്പുറം ക്ഷേത്രവും വെള്ളത്തിനടിയിലായി.

പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ഏലൂര്‍ കളമശ്ശേരി മുനിസിപ്പാലിറ്റികളിലെയും കരുമാലൂര്‍ പഞ്ചായത്തിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ചെങ്ങല്‍ തോടില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്ഥിതി വിലയിരുത്താന്‍ കളക്ടര്‍ ഉടന്‍ ഇവിടെ സന്ദര്‍ശിക്കും.

കൊമ്പനാട് 12ഉം ചൂര്‍ണ്ണിക്കരയില്‍ 3ഉം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു.
രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. 2013ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News