ഇടുക്കി അണക്കെട്ട് തുറക്കും; ട്രയല്‍ റണ്‍ 12 മണിക്ക്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ 12 മണിയോടെ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി.

ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജലനിരപ്പ് പെട്ടന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറാണ് തുറക്കുന്നത്. ഒരു സെക്കന്റില്‍ 50 ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് വരുക.

11 മണിയോടെ ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. ട്രയല്‍ റണ്‍ നടത്താന്‍ കെഎസ്ഇബി പൂര്‍ണ സജ്ജമാണെന്നും മണി പറഞ്ഞു.

2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2398.80 പിന്നിട്ട സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here