ചെറുതോണി ഡാം ട്രയല്‍ റണ്‍; പരിഭ്രാന്തരാകേണ്ടതില്ല, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഇടുക്കി ചെറുതോണി ഡാം 12 മണിയോടെ ട്രയല്‍ റണ്ണിനായി തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

ജലനിരപ്പ് പെട്ടന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.

അഞ്ച് ഷട്ടറുകളില്‍ ഒരു ഷട്ടറാണ് തുറക്കുന്നത്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തുക. സെക്കന്റില്‍ 50 ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് വരുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News