ബിസിസിഐ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കി

ബിസിസിഐ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ലോധ കമ്മിറ്റി ശുപാര്‍ശകളിലെ ചില വ്യവസ്ഥകള്‍ സുപ്രീം കോടതി ഇളവ്  ചെയ്യുകയും ചെയ്തു.  ഒരു സംസ്ഥാനം ഒരു വോട്ട് എന്ന വ്യവസ്ഥ ഒഴിവാക്കിയ കോടതി മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാങ്ങളിലെ മൂന്ന് ക്രിക്കറ്റ് അസ്സോസിയേഷനുകള്‍ക്കും വ്യത്യസ്തമായി വോട്ടവകാശം നല്‍കി.

നേരത്തെ ലോധകമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം റെയില്‍വെയ്സ്, സര്‍വീസ്, സര്‍വകലാശാലാ അസോസിയേഷനുകള്‍ എന്നിവര്‍ക്ക് മുഴുവന്‍ സമയ അംഗത്വം റദ്ദ് ചെയ്തിരുന്നു. പുതിയ കോടതി ഉത്തരവ് പ്രകാരം ഇവര്‍ക്ക് മുഴുവന്‍ സമയ അംഗത്വം ലഭിക്കും.

നാലാഴ്ച്ചയ്ക്കകം ഭേദഗതി ചെയ്ത ഭരണഘടന രജിസ്റ്റര്‍ ചെയ്യാനും  ബിസിസിഐ ക്ക്  കോടതി നിര്‍ദ്ദേശം നല്‍കി. ഭേദഗതിയോടെയുള്ള ഭരണഘടന സംസ്ഥാന അസോസിയേഷനുകള്‍ 30 ദിവസത്തിനകം അംഗീകരിക്കണമെന്നും  കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here