രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എന്‍ഡിഎയ്ക്ക്

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എന്‍ഡിഎയ്ക്ക്. ജെഡിയു എംപി ഹരിവന്‍ഷ് 125 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.ശബ്ദ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

സഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ഇല്ലായിരുന്നെങ്കിലും ടിആര്‍എസ് ബിജെഡി എന്നീ പാര്‍ട്ടികളുടെ പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎ വിജയം ഉറപ്പിച്ചിരുന്നു. 232 അംഗങ്ങളായിരുന്നു സഭയില്‍ വോട്ടെടുപ്പ് സമയത്ത് ഉണ്ടായത്. ഇതില്‍ 2 പേര്‍ വിട്ടുനിന്നു. 129 വോട്ടുകള്‍ നേടാമെന്നായിരുന്നു എന്‍ഡിഎയുടെ കണക്കുകൂട്ടലെങ്കിലും 125 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത്.

ബീഹാറില്‍ നിന്നുള്ള ജെഡിയു എംപിയാണ് ഹരിവന്‍ഷ് നാരായണ്‍ സിംഗ്.എംപിയായി ചുമതലയേറ്റ ആദ്യ തവണതന്നെ അദ്ദേഹം രാജ്യസഭാ ഉപാധ്യക്ഷ പദവിയില്‍ എത്തി. ഹരിവന്‍ഷ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും അഭിനന്ദിച്ചു.

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ പരാജയപ്പെടുത്തി പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുള്ള നീക്കം ഇത്തവണയും വിജയം കണ്ടില്ല.

1980 ന് ശേഷം ഇതാദ്യമായാണ് ഇരു കോണ്‍്ഗ്രസ് ഇതര രാജ്യസഭാ ഉപാധ്യക്ഷന്‍ ഉണ്ടാകുന്നത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് ആം ആദ്മിയോട് വോട്ടഭ്യര്‍ത്ഥിക്കാത്തതിനെതിരെ നേരത്തെ ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു.

ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും വിജയം നേടാനായത് ബിജെപിക്ക് ആശ്വാസമായി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി വിട്ടുവീഴ്ച ചെയ്യാമെന്നാണ് കോണ്‍്ഗ്രസ് നിലപാടെങ്കിലും ആംആദ്മി പാര്‍ട്ടിയെ പിണക്കിയ നടപടി നിലപാടിന് വിരുദ്ധമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News