കേന്ദ്ര സര്‍ക്കാറിന് കര്‍ഷക ജനതയുടെ താക്കീത്; അഖിലേന്ത്യാ കിസാന്‍ സഭയുടെ ജയില്‍ നിറക്കല്‍ സമരത്തില്‍ അണിനിരന്നത് ലക്ഷങ്ങള്‍

സി ഐ ടി യു വിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള രാജ്യവ്യാപക ജയില്‍ നിറക്കല്‍ സമരത്തില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക,തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭം.

പ്രതിഷേധ പ്രകടനമായി എത്തിയ സമരക്കാര്‍ ജില്ലാ കേന്ദ്രങ്ങളില്‍ അറസ്റ്റ് വരിച്ചു. 1 കോടിയോളം കര്‍ഷകരും തൊഴിലാളികളും അണിരന്ന സമരത്തിനായിരുന്നു രാജ്യം സാക്ഷിയായത്.

കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന മോദി സര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കാര്‍ഷിക മേഖലയെ കരാര്‍ വല്‍ക്കരിക്കുന്നതിനെതിരെയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കത്തതിനെതിരെയും ശക്തമായ താക്കീതായിരുന്നു സമരം.

രാജ്യത്തെ 400ഓളം ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന സമരത്തില്‍ 20 ലക്ഷത്തിലേറെ പേര്‍ അറസ്റ്റ് വരിച്ചു. സമരത്തിന് ദളിത്,എക്സ് സര്‍വീസ്മെന്‍ തുടങ്ങിയ വിഭാഗക്കാരും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എം എസ് സ്വാമിനാഥന്‍ ഇന്നലെ സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി കിസാന്‍ സഭ ശേഖരിച്ച 10 കോടിയോളം ഒപ്പുകള്‍ ജില്ലാ ഭരണാധികാരികള്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കി.

ദില്ലിയില്‍ നടന്ന സമരത്തിന്റെ തപന്‍ സെന്‍,ഹനന്‍ മുള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

കിസാൻ സഭയുടെ നേത്വത്വത്തിലുള്ള ജയിൽ ഭരോ സമരത്തിനിടെ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള കുഴഞ്ഞുവീണു.ഹനൻ മുള്ളയെ ആർ എം എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here