മലമ്പു‍ഴ ഡാം തുറന്നത് എല്ലാ സുരക്ഷാ സംവിധാനങ്ങള്‍ക്കും ശേഷം; ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ്

മലമ്പുഴ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജലസംഭരണികള്‍ തുറക്കേണ്ടിവന്നിരിക്കുന്നു. ഇതൊരു ഗുരുതരമായ സാഹചര്യംതന്നെയാണ്.

പാലക്കാട് ജില്ലയിൽ ഇതിനകം തന്നെ ഒട്ടേറെ നാശനഷ്ങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. വാളയാർ റെയിൽവേ ട്രാക്ക് ഉപയോഗശുന്യമായതായാണ് വരുന്ന വാർത്തകൾ.

ഒട്ടേറെ വീടുകൾ അപകട ഭീഷണിയിലാണ്. എന്നാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതായാണ് മനസ്സിലാക്കുന്നത്.

മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ ജില്ലാ കളക്റ്ററുമായും ബന്ധപ്പെട്ട മന്ത്രിയുമായും സംസാരിച്ചിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here