കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അംഗീകാരം; ആദ്യം സര്‍വ്വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന നല്‍കേണ്ട ക്ലിയറന്‍സ് ഒക്ടോബര്‍ 1 ന് നല്‍കുമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു ദില്ലിയില്‍ പറഞ്ഞു.

കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കേണ്ട എല്ലാ ക്ലിയറന്‍സുകളും ഒകോടോബര്‍ 1 ന് മുന്‍പായി നല്‍കും.

കേരള സര്‍ക്കാരാണ് എന്നു മുതല്‍ സര്‍വീസ് നടത്തണമെന്ന് തീരുമാനിക്കേണ്ടത്. എയര്‍ ഇന്ത്യാ, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ 3 അന്താരാഷ്ട്ര എയര്‍ലൈന്‍സുകളായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക.

നിലവിലെ നിയമം അന്താരാഷ്ട്ര എയര്‍ലൈന്‍സുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെ അന്താരാഷ്ട്ര എയര്‍ലൈന്‍സുകളുടെ സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രിമാര്‍ ദില്ലിയില്‍ പറഞ്ഞു.

സുരക്ഷാ പരിശോധനകളില്‍ ഡിജിസിഎ തൃപ്തി അറിയിച്ച പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിനും വഴിയൊരുങ്ങി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുമതി നല്‍കി. നിലവില്‍ അപേക്ഷ നല്‍കിയ എക എയര്‍ലൈന്‍സായ സൗദി എയര്‍വെയ്‌സായിരിക്കും ആദ്യം സര്‍വീസ് നടത്തുക.

നേരത്തെ ജൂലൈയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സൗദി എയര്‍ലൈന്‍സും സംയുക്തമായി സുരക്ഷാ പരിശോധന നടത്തിയിരുന്നു.ഇ ക്ലാസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

ആദ്യം അപേക്ഷ നല്‍കിയ സൗദി എയര്‍ലൈന്‍സായിരുക്കും വലിയ വിമാനങ്ങളുടെ സര്‍വീസിന് തുടക്കം കുറിക്കുക. അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്താമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News