ജലനിരപ്പ് 2400 അടി; ഇടുക്കിയില്‍ മൂന്നാം ഘട്ട റെഡ് അലര്‍ട്ട്; ട്രയല്‍ റണ്‍ രാത്രിയും തുടരും; ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും; കനത്ത ജാഗ്രത നിര്‍ദേശം #WatchVideo

തിരുവനന്തപുരം: ട്രയല്‍ റണ്‍ തുടരുമ്പോ‍ഴും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മ‍ഴ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ നാളെ രാവിലെ ആറു മണി മുതല്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം പുറത്തുവിടാനാണ് തീരുമാനം. മ‍ഴയും നീരൊ‍ഴുക്കും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്ന് 22 അണക്കെട്ടുകളാണ്.

26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് 12 30 ന് ട്രയല്‍ റണ്ണിനായി തുറന്നിരുന്നു. നാല് മണിക്കൂര്‍ നേരത്തേക്കാണ് ഷട്ടര്‍ തുറന്നതെങ്കിലും മ‍ഴ തുടര്‍ന്നതും സംസ്ഥാനത്ത് മറ്റ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പ്രതീക്ഷിച്ച രീതിയില്‍ കുറയുന്ന സ്ഥിയുണ്ടായില്ല.

തുടര്‍ന്ന് ട്രയല്‍ റണ്‍ രാത്രിയും തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നല്‍കിയിരുന്നു. ട്രയല്‍ റണ്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോ‍ഴും രാത്രി എട്ട് മണിക്ക് ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തി.

ഡാമിന്‍റെ പരമാവധി സംവരണ ശേഷി 2403 അടിയാണ്. നിലവില്‍ പുറത്തേക്ക് ഒഴുക്കുന്ന അതേ അളവില്‍ തന്നെയാണ് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കി വിടുക.

ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ കരകളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

ഇന്ന് ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം, 4.30ന് 2399.58 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 2400 അടിയിലെത്തിയിരിക്കുകയാണ്

കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ മൂന്നാം ഘട്ട റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ഷട്ടറുകളില്‍ ഒരു ഷട്ടറാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്.  50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News