ജലനിരപ്പ് 2401അടി പിന്നിട്ടു; ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു; അതീവജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെറുതോണിയിലെ  രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു .

ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ കരകളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്.

മൂന്നുഷട്ടറുകളും 40 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി.സെക്കന്‍റില്‍ 1,20,000 ലിറ്റര്‍ വെളളമാണ് പുറത്തേക്ക് ഒ‍ഴുകുന്നത്. ഇടുക്കിയില്‍ ഇപ്പോ‍ഴും കനത്ത മ‍ഴ തുടരുകയാണ്.

26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്നലെ 12. 30ന് ട്രയല്‍ റണ്ണിനായി തുറന്നിരുന്നു.

നാല് മണിക്കൂര്‍ നേരത്തേക്കാണ് ഷട്ടര്‍ തുറന്നതെങ്കിലും മ‍ഴ തുടര്‍ന്നതും സംസ്ഥാനത്ത് മറ്റ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പ്രതീക്ഷിച്ച രീതിയില്‍ കുറയുന്ന സ്ഥിതിയുണ്ടായില്ല.

തുടര്‍ന്ന് ട്രയല്‍ റണ്‍ രാത്രിയും തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നല്‍കുകയായിരുന്നു. ട്രയല്‍ റണ്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോ‍ഴും ഡാമിലെ ജലനിരപ്പ് 2400 അടി കവിഞ്ഞു. തുടര്‍ന്നാണ് ഇന്ന് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്.

ഡാമിന്‍റെ പരമാവധി സംവരണ ശേഷി 2403 അടിയാണ്. മ‍ഴയും നീരൊ‍ഴുക്കും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്ന് 22 അണക്കെട്ടുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel