കാലവര്‍ഷക്കെടുതി: കൂടുതല്‍ പാക്കേജ് അടിയന്തരമായി അനുവദിക്കണം; ഇടത് എംപിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും

കേരളത്തിലെ കാലവര്‍ഷക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇടത് എംപിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. ലോക്‌സഭയിലെ ശൂന്യവേളയില്‍ പി. കരുണാകരന്‍ എംപി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.

ഓഖി അടക്കുള്ള ആഘാതങ്ങള്‍ക്ക് തൊട്ടു പിറകെയുണ്ടാവുന്ന പ്രകൃതി ക്ഷോഭങ്ങള്‍ കണക്കിലെടുത്തു കൂടുതല്‍ പാക്കേജ് അടിയന്തരമായി നല്‍കണമെന്ന് എംപിമാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടും. രാവിലെ 11 മണിയ്ക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച.

കേന്ദ്ര സുരക്ഷാ സേന കേരളത്തിലുണ്ടെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ലഭ്യമല്ലാത്തതു കൊണ്ട് ഈ വിഷയം കേന്ദ്ര പ്രതിരോധമന്ത്രിയെ അറിയിക്കാനും ഇടത് എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ കാണുക.

14 ധനകാര്യ കമ്മീഷന്റെ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ഈ ദുരന്തത്തിന് 14 ധനകാര്യ കമ്മീഷന്‍ നിയമം മാനദണ്ഢമാക്കരുതെന്ന് ഇടത് എംപിമാര്‍ ആവശ്യപ്പെടും. നിലവിലുള്ള സജ്ജീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും.

കുട്ടനാട്ടിലുണ്ടായ മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം ഇപ്പോള്‍ ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്ന തീരുമാനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും എംപിമാര്‍ ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News