ഇടുക്കിയില്‍ വെള്ളത്തിനൊപ്പം സ്ത്രീയുടെ മൃതദേഹം; കണ്ടെത്തിയത് തലയില്ലാത്ത ശരീരം

ഇടുക്കി: ഇടുക്കി മുതിരപ്പുഴയാറില്‍ നിന്ന് സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ശരീരത്തിന്റെ ഉടലും കൈകളും ഉള്‍പ്പെടുന്ന ഭാഗം കണ്ടെത്തി.

തലയില്ലാത്ത ശരീരം വെള്ളപ്പാച്ചിലില്‍ ഒഴുകി എത്തുകയായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മലവെള്ളപ്പാച്ചിലില്‍ ശരീരഭാഗം ഒഴുകി നടക്കുന്നത് കണ്ടത്.

മനുഷ്യശരീരമാണെന്ന് മനസിലായതോടെ അത് ഒഴുകിപ്പോകാതെ തോട്ടിയും കയറും ഉപയോഗിച്ച് ഇവര്‍ തടഞ്ഞിടുകയും രാജാക്കാട് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ശരീരത്തില്‍ ഉടലും കൈകളുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കൈപ്പത്തികള്‍ രണ്ടും അരയ്ക്ക് താഴേയ്ക്ക് കാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ്.

ഇന്‍ക്വസ്റ്റ് നടത്തിയ ശരീരഭാഗം ഫോറന്‍സിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് ഒരു യുവതിയുടെ ഇടതുകാല്‍ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News