കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിർദ്ദേശം; മത്സ്യത്തൊ‍ഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശം

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

ആയതിനാൽ അറബി കടലിന്റെ മധ്യ ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് 10/08/2018 ഉച്ചയ്ക്ക് 2 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News