സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കും; ഇപി ജയരാജന്‍ മന്ത്രിസഭയിലേക്ക്

സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കും; ഇപി ജയരാജന്‍ മന്ത്രിസഭയിലേക്ക്. കേരള മന്ത്രിസഭയില്‍ അ‍ഴിച്ചുപണി സിപിഎെഎം പ്രതിനിധിയായി ഇപി ജയരാജന്‍ മന്ത്രിസഭിയിലേക്കെത്തും.

ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ സിപിഎെഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ. ഇതോടെ മന്ത്രിസഭയില്‍ 20 അംഗങ്ങളാവും. നിലവില്‍ വ്യവസായ മന്ത്രിയായ എസി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാവും.

കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതിനും ധാരണയായി. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം കോടിയേരി ബാലകൃഷ്ണനാണ് തീരുമാനം അറിയിച്ചത്.

മ‍ഴക്കെടുതി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും കോടിയേരി അഭ്യാര്‍ഥിച്ചു.

സിപിഎെഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലായിരിക്കും മാറ്റം.

നിലവിലെ മന്ത്രിമാരും വകുപ്പുകളും

1. പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം,
ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ

2. ടി.എം. തോമസ് ഐസക് ധനകാര്യം, കയർ, ലോട്ടറി, ടാക്സ്

3. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ, സർവ്വകലാശാലകൾ

4. ഇ. ചന്ദ്രശേഖരൻ റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്

5. മാത്യു ടി. തോമസ് ജലവിഭവം, ശുദ്ധജല വിതരണം

6. എ.കെ. ശശീന്ദ്രൻ ഗതാഗതം, ജലഗതാഗതം

7. രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖം, പുരാവസ്തു വകുപ്പ്

8. എ.കെ. ബാലൻ നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം

9. കെ.ടി. ജലീൽ തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, വഖഫ്

10. എം.എം. മണി വൈദ്യുതി

11. കടകംപള്ളി സുരേന്ദ്രൻ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ്

12. ജെ. മേഴ്സികുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി

13. എ.സി. മൊയ്തീൻ വ്യവസായവും കായികവും വകുപ്പ്

14. കെ. രാജു വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ

15. ടി.പി. രാമകൃഷ്ണൻ എക്സൈസ്, തൊഴിൽ

16. കെ.കെ. ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം

17. ജി. സുധാകരൻ പൊതുമരാമത്ത്, രജിസ്ട്രേഷൻ

18. വി.എസ്. സുനിൽ കുമാർ കൃഷി, മണ്ണ് സംരക്ഷണ-മണ്ണ് പര്യവേഷണം, കാർഷിക സർവ്വകലാശാല, വെറ്റിനറി
സർവകലാശാല,

19. പി. തിലോത്തമൻ ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News