ഇടുക്കിയില്‍ കനത്ത മ‍ഴ തുടരുന്നു; രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം അടിമാലിയിലെത്തി

ഇടുക്കി ജില്ലയില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം അടിമാലിയില്‍ എത്തി. 80 ഓളം പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

കൊരങ്ങാട്ടി, കൊടകല്ല്, പെട്ടിമുടി, മാങ്കുളം, പള്ളിവാസല്‍ മേഖലകളില്‍ മഴകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കുക, മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട മേഖലളില്‍ നിന്ന് സുരക്ഷിതമായി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുക, ഗതാഗതം പുനസ്ഥാപിക്കുക,തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ രക്ഷാപ്രര്‍ത്തനങ്ങളാണ് നടക്കുന്നത്.

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷപ്രവര്‍ത്തനം തുടരുന്നത്. രക്ഷാദൗത്യത്തിനായുള്ള അത്യാധുനിക സജ്ജീകരണങ്ങളടക്കം അടിമാലിയില്‍ എത്തിച്ചു കഴിഞ്ഞു.

അടിമാലി വിശ്വദീപ്തി സ്‌കൂളിലാണ് സൈന്യം ക്യമ്പ് ചെയ്യുന്നത്. മാങ്കുളം മേഖലയിലും ഇന്നലെ 25ളം പേരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വരും ദിവസങ്ങളിലും സൈന്യം അടിമാലി മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News