സംസ്ഥാനം കനത്ത ജാഗ്രതയില്‍; പ്രളയ ബാധിത പ്രദേശങ്ങള്‍ നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ നാളെ മുഖ്യമന്ത്രി സന്ദർശിക്കും. ഇടുക്കി, എറണാകുളം, മലപ്പുറം, കോ‍ഴിക്കോട്, ‍വയനാട് എന്നീ ജില്ലകളാണ് സന്ദർശിക്കുക. സംസ്ഥാനത്ത് 14ാം തീയതിവരെ ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു.

കനത്ത മ‍ഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം സേനകളും വകുപ്പുകളും സംയുക്തമായാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

തുടർച്ചയായി പെയ്യുന്ന തീവ്രമായ മ‍ഴ പൂർണമായും നാശം വിതച്ച ഇടുക്കി, എറണാകുളം, മലപ്പുറം, കോ‍ഴിക്കോട്, ‍വയനാട് ജില്ലകളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുക. സന്ദർശനത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടാകും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും കാലവർഷക്കെടുതി വിലയിരുത്താൻ 12ന് കേരളത്തിലെത്തും. അതെസമയം, സംസ്ഥാനത്ത് ഇൗ മാസം 14 വരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒാരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട് .

കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും എല്ലാ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഊർജിതമായി മുന്നോട്ട് പോകുന്നത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് 30 പേര മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും അഞ്ച് പേർ മുങ്ങിയുമാണ് മരിച്ചു.

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒാരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട് .

കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും എല്ലാ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഊർജിതമായി മുന്നോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here