ചരിത്രമാവര്‍ത്തിച്ചു; വിപ്ലവച്ചൂരില്‍ കണ്ണൂര്‍; സര്‍വ്വകലാശാല 20ാം തവണയും എസ്എഫ്എെക്ക്

കണ്ണൂര്‍ > ചരിത്രമാവര്‍ത്തിച്ച് കണ്ണൂര്‍ വീണ്ടും ചുവന്നിരിക്കുന്നു. ഇരുപതാമത് കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും
തുടര്‍ച്ചയായി എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം.

തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്‌ഐ വിജയിച്ചത്. കെ എസ് യു എം എസ് എഫ് സഖ്യമായി മത്സരിച്ചിട്ടും എസ്എഫ്എെക്ക് വെല്ലുവിളിപോലുമുയര്‍ത്താനായില്ല.

114 കൗണ്‍സിലര്‍മാരില്‍ 101 കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തപ്പോള്‍ 77 ഓളം വോട്ടു നേടിയിട്ടാണ് എസ് എഫ് ഐ വിജയിച്ചത്.

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവും കാഞ്ഞങ്ങാട് സദ്ഗുരു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനി വി പി അമ്പിളി,

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ഇ.കെ ദൃശ്യ,

വൈസ് ചെയര്‍പേഴ്‌സണ്‍ (ലേഡി) ജില്ലാ കമ്മിറ്റിയംഗവും പാലയാട് കാമ്പസ് ആന്ത്രോപോളജി വിദ്യാര്‍ത്ഥിനി ശ്രുതി പി, വൈസ് ചെയര്‍പേഴ്‌സണ്‍ കൂത്തുപറമ്പ് എം ഇ എസ് കോളേജിലെ ടി.സി. ഷൈന്‍,

ജോയിന്‍ സെക്രട്ടറി കാസറഗോഡ് ഗവണ്‍മെന്റ് കോളേജിലെ മഞ്ജുഷ എം, കാസറഗോഡ് ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് രാജപുരം സെന്റ്പയസ് കോളേജിലെ നീരജ് വി.കെ,

കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവിലേക്ക് പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിലെ അനുവിന്ദ് ജി.കെ എന്നിവരാണ് വിജയിച്ചത്. നേരത്തെ വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ് എഫ് ഐ സ്ഥാനാര്‍ത്ഥി ജ്യോതിഷ് കെസനില്‍ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here