ദുരിതം വിതച്ച മ‍ഴയുടെ ശക്തി കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

സംസ്ഥാനത്ത് രണ്ടു ദിവസമായി ദുരിതം വിതച്ച് കനത്തു പെയ്ത മ‍ഴക്ക് നേരിയ കുറവ്. ഇതേത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ കുറവുണ്ടായി.  നിലവില്‍ 2401.20 അടിയാണ് ജലനിരപ്പ്.  കൊച്ചി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലായി.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ   മുഖ്യമന്ത്രി സന്ദർശിക്കുന്നു. ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാൻ തുടങ്ങി.

തുടർച്ചയായി പെയ്യുന്ന തീവ്രമായ മ‍ഴ പൂർണമായും നാശം വിതച്ച ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരാണ് കൂടെയുള്ളത്.

കനത്ത മ‍ഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം സേനകളും വകുപ്പുകളും സംയുക്തമായാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെയുമാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചത്.. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒാരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട് .അതിനിടെ സംസ്ഥാനത്ത് 14ാം തീയതിവരെ ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും കാലവർഷക്കെടുതി വിലയിരുത്താൻ 12ന് കേരളത്തിലെത്തും. അതേ സമയം, സംസ്ഥാനത്ത് ഇൗ മാസം 14 വരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News