അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിച്ച ഫാന്‍റസി ചിത്രം ഇബ്‌ലീസിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി എത്തിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ജി ഉണ്ണികൃഷ്ണന്‍, രമേഷ് മുരളി, ഗാഗുല്‍ ജോസഫ്, സെബി എന്നിവര്‍ ചേര്‍ന്നാണ്. ഷാഹിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്.