വെള്ളത്തിന്‍റെ ഒ‍ഴുക്ക് ശക്തം; ചെറുതോണിയില്‍ ബസ് സ്റ്റാൻഡ് തകർന്നു

ഇടുക്കി: കനത്ത മ‍ഴയെത്തുടര്‍ന്ന് ചെറുതോണിയില്‍ ബസ് സ്റ്റാൻഡ് തകർന്നു.  വെള്ളത്തിന്‍റെ ഒ‍ഴുക്ക് ശക്തമായതോടെ സ്റ്റാൻഡിൽ ആറടി താഴ്ചയിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.

മ‍ഴകനത്തതിനെത്തുടര്‍ന്ന് തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നും ശക്തമായ അളവില്‍ ജലം പുറത്തേക്ക് ഒ‍ഴുകുകയാണ്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. ചെറുതോണിപ്പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒ‍ഴുകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News