കാലാവസ്ഥ പ്രതികൂലം; മുഖ്യമന്ത്രിക്ക് കട്ടപ്പനയില്‍ ഇറങ്ങാന്‍ സാധിച്ചില്ല; വയനാട്ടിലേക്ക് തിരിച്ചു

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് പ്രതികൂല കാലാവസ്ഥ കാരണം  കട്ടപ്പനയില്‍ ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹെലിക്കോപ്ടറില്‍ തന്നെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു.

ഇടുക്കിയില്‍ ഇന്ന് വിളിച്ചു ചേര്‍ത്ത അവലോകന യോഗം വെെദ്യുതി മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ നടക്കും . കനത്ത മ‍ഴ നാശം വിതച്ച  ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍  എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News