മുഖ്യമന്ത്രി വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു; അവലോകന യോഗത്തില്‍ പങ്കെടുക്കും

വയനാട്: കനത്ത മ‍ഴ ദുരിതം വിതച്ച വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും എത്തി. ഹെലിക്കോപ്ടര്‍ മാര്‍ഗം ബത്തേരിയിൽ എത്തിയ സംഘം ഇന്ന് നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ബത്തേരിയിൽ നിന്ന് റോഡ് മാർഗമാണ് സംഘം കൽപറ്റ മുണ്ടേരിയിലെ ദുതിതബാധിത പ്രദേശങ്ങളില്‍ എത്തിയത്.

രാവിലെ ഇടുക്കിയിലെത്തിയെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇറങ്ങന്‍ സാധിക്കാതെ സംഘം വയനാട്ടിലേക്ക് പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here