മുഖ്യമന്ത്രി വയനാട്ടില്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

സംസ്ഥാനത്ത് രണ്ടു ദിവസമായി കനത്തു പെയ്ത്  മ‍ഴക്ക് നേരിയ കുറവ്.  സംസ്ഥാനത്ത് മ‍ഴ ദുരിതം ഏറെ പ്രതികൂലമായി ബാധിച്ച ജില്ലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു. ഹെലികോപ്ടറില്‍ വയനാട്ടിലെത്തിയ സംഘം

ഹെലിക്കോപ്ടര്‍ മാര്‍ഗം ബത്തേരിയിൽ എത്തി.  ഇന്ന് നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ബത്തേരിയിൽ നിന്ന് റോഡ് മാർഗമാണ് സംഘം കൽപറ്റ മുണ്ടേരിയിലെ ദുതിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും എത്തിയത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരാണ് കൂടെയുള്ളത്.

തുടർച്ചയായി പെയ്യുന്ന തീവ്രമായ മ‍ഴ പൂർണമായും നാശം വിതച്ച ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം.

രാവിലെ ഇടുക്കിയിലെത്തിയെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇറങ്ങന്‍ സാധിക്കാതെ സംഘം വയനാട്ടിലേക്ക് പോകുകയായിരുന്നു. ചെറുതോണിയിലെ 5 ഷട്ടറുകളും തുറന്നതോടെ,  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ കുറവുണ്ടായി.  നിലവില്‍ 2400.92  അടിയാണ് ജലനിരപ്പ്.

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒാരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട് .അതിനിടെ സംസ്ഥാനത്ത് 14ാം തീയതിവരെ ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അതിനിടെ ഇടമലയാറിലെ 3 ഷട്ടറുകള്‍ അടച്ചുയ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News