രണ്ടാം ദിവസവും മ‍ഴ പണിയായി; ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച

ലോർഡ്സ് : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനവും മഴ. ആകെ 20 ഓവർ എറിഞ്ഞപ്പോൾ 15 റണ്ണെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ജയിംസ് ആൻഡേഴ്സ് സ്വിങ് ബൗളിങ്ങിന് മുന്നിൽ ഓപ്പണർമാരായ മുരളി വിജയും (0) ലോകേഷ് രാഹുലും (14) ചെറുത്തുനിൽപ്പില്ലാതെ മടങ്ങി. ചേതേശ്വർ പൂജാര റണ്ണൗട്ടായി. മഴകാരണം പലതവണ കളിനിർത്തിവച്ചു. അവസാന ഘട്ടത്തിലാണ്‌ കളി വീണ്ടും ആരംഭിച്ചത്‌.

ആദ്യദിനം കനത്ത മഴകാരണം ടോസ്പോലും ഇടാനായിരുന്നില്ല. രണ്ടാംദിനം ആകാശം തെളിഞ്ഞു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനുമിറങ്ങി. പക്ഷേ, ആറോവർ എത്തുമ്പോഴേക്കും മഴയെത്തി. അപ്പോഴേക്കും വിജയിനെയും രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായി.

വിജയിനെ ഇന്നിങ്സിലെ ആദ്യ ഓവറിൽ മനോഹരമായ പന്തിലൂടെ ആൻഡേഴ്സൺ കുറ്റിപിഴുതു. മറുവശത്ത് ബ്രോഡും സ്വിങ് കണ്ടെത്തിയതോടെ ഇന്ത്യൻ ബാറ്റ്സ്ൻമാർക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായി. ഇതിനിടെ രാഹുൽ, ആൻഡേഴ്സന്റെ പന്തിൽ ജോണി ബെയർസ്റ്റോയ്ക്ക് പിടികൊടുത്ത് മടങ്ങി. പിന്നാലെ മഴയെത്തി.

വീണ്ടും കളി ആരംഭിച്ചപ്പോൾ ഇന്ത്യക്ക്‌ പൂജാരയെയും നഷ്ടമായി. കോഹ്ലിയുമായുള്ള ധാരണപ്പിശകിനിടെ പൂജാര റണ്ണൗട്ടായി. കോഹ്ലി ഇല്ലാത്ത റണ്ണിന് വിളിച്ചപ്പോൾ ഓടിയ പൂജാരയ്ക്ക് തിരിച്ചുകയറാനായില്ല. പിന്നാലെ കനത്ത മഴയെത്തി. ഇടവേളയ്‌ക്കുശേഷം കോഹ്‌ലിക്ക്‌ രഹാനെ കൂട്ടായെത്തി. ആൻഡേഴ്‌സണും ബ്രോഡും മികച്ച രീതിയിൽ പന്തെറിഞ്ഞു. കോഹ്‌ലിയും രഹാനെയും പിടിച്ചുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News