കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കണം; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ദില്ലി: കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മോദിക്ക് കത്തയച്ചു.

കേരളം അഭിമുഖീകരിക്കുന്ന അത്യപൂര്‍വ പ്രതിസന്ധിയില്‍ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി കത്തിലൂടെ അവശ്യപ്പെട്ടു.

ഇപ്പോള്‍ നടന്നുവരുന്ന രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസഹായങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മതിയായ കേന്ദ്ര ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മോദിക്ക് അയച്ച കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News