നമ്മള്‍, മനുഷ്യര്‍ക്കൊന്നിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം; അഭ്യര്‍ത്ഥനയുമായി മമ്മൂട്ടിയും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും.

സംഭാവന നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെട്ട അഭ്യര്‍ത്ഥനയാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.

സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്:

A/c No : 67319948232
Bank: SBI Ctiy Branch, TVM
IFSC: SBIN0070028

CMDRFലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പറവൂരിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ മമ്മൂട്ടി ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News