സാന്ത്വനമായി മലയാളത്തിന്‍റെ മഹാനടനും; മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

പറവൂർ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നടൻ മമ്മൂട്ടി എത്തി. പ്രളയ ബാധിതർക്ക്‌ എല്ലാ സഹായവും പിന്തുണയും നൽകാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കൊപ്പം അൽപ സമയം ചിലവഴിച്ച ശേഷമാണു താരം മടങ്ങിയത്‌.
പെരിയാറിൽ വെള്ളം കര കവിഞ്ഞതോടെ തേലത്തുരുത്തിലെ മുന്നൂറ്റിയൻപത്‌ കുടുംബങ്ങൾക്കാണു വീട്‌ വിട്ട്‌ ഇറങ്ങേണ്ടി വന്നത്‌.

കൃഷിയിടങ്ങളും വീടും എല്ലാം പുഴ കൊണ്ട്‌ പോയതോടെയാണു തേലത്തുരുത്ത്‌ നിവാസികൾ ക്യാമ്പിലേക്ക്‌ മാറിയത്‌.

ഇവർക്കായി ഒരുക്കിയ സ്വകാര്യ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണു സഹായ ഹസ്തവുമായി മമ്മൂട്ടി എത്തിയത്‌.

താരത്തെ ക്യാമ്പിലുള്ളവർ സ്നേഹത്തോടെ സ്വീകരിച്ചു. ക്യാമ്പിലെത്തിയ താരം വെള്ളപ്പൊക്ക ദുരിത ബാധിതർക്ക്‌ എല്ലാ വിധ സഹായവും നൽകുമെന്ന് ഉറപ്പ്‌ നൽകി.

ദുരിതം അനുഭവിക്കുന്നവർക്ക്‌ എല്ലാവരും ഒറ്റക്കെട്ടായി കരുതൽ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികൃതരുമായി കൂടിയാലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് ക്യാമ്പിലുള്ളവർക്ക്‌ ഉറപ്പ്‌ നൽകിയ ശേഷമാണു മമ്മൂട്ടി മടങ്ങിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News