മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും

സംസ്ഥാനത്ത് തുടരുന്ന കനത്ത മ‍ഴ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വരുത്തിയിരിക്കുന്നത്.

സംസ്ഥാനത്താകെ വിവിധ ദുരിതാശ്വാസ ക്യമ്പുകളിലായി ഒമ്പതിനായിരത്തിലധികം ആ‍ളുകളാണ് ഉള്ളത്. ദുരിതത്തെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കും.

ദുരിതം വിതച്ച ഇടങ്ങളില്‍ ആവശ്യമായതും മനുഷ്യ സാധ്യമായതുമായ എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജനങ്ങളും സര്‍ക്കാറും ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കുകയാണ്.

വിവിധ ഭാഗങ്ങളില്‍ റോഡുകളും പാലങ്ങളുമായി 4000 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ദുരിതത്തെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ സംഭാവന അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News