പ്രശസ്ത മൃദംഗ വാദകനും നടനും ഗായകനുമായ ഹരിനാരായണൻ അന്തരിച്ചു

പ്രശസ്ത മൃദംഗ വാദകനും നടനും ഗായകനുമായ ഹരിനാരായണൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അമ്മ അറിയാൻ എന്ന സിനിമയിലെ നടനെന്ന നിലയിലാണ് ഹരിനാരായണൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് മൃദംഗ വാദകൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. ജോണിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു.

മൂന്നര വർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗവാദകനായി ചെലവിട്ടിട്ടുണ്ട്. പിന്നീട് കോഴിക്കോട് മണി അയ്യരുടെ കീഴിൽ മൃദംഗം പഠിച്ചു.

ജോണിനെ കണ്ടതിനു ശേഷം രണ്ട് വർഷത്തോളം അദ്ദേഹത്തിനൊപ്പം ഹരിനാരായണനുണ്ടായിരുന്നു. ഒന്നര വർഷത്തോളം അമ്മ അറിയാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിൽ മാത്രം ചെലവിട്ടു.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here