കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു; ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു

കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്താൻ മന്ത്രിമാരായ ടി പി രാമകൃഷ്ണന്റെ യും എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റി യോഗവും സർവകക്ഷി യോഗവും ചേർന്നു .

താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കാൻ യോഗം തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിൽ ഇന്നലെ മഴയുടെ ശക്തി കുറവായിരുന്നു. ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്താൻ മന്ത്രിമാരായ ടി പി രാമകൃഷ്ണന്റെ യും എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റി യോഗവും സർവകക്ഷി യോഗവും കളക്ടറേറ്റിൽ ചേർന്നു താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കാൻ യോഗം തീരുമാനിച്ചു.

ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ചുരം സന്ദർശിച്ചു. അപകടാവസ്ഥയിൽ ഉള്ള കെട്ടിടം ചുരത്തിനും സമീപത്തെ വീടുകൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിലുള്ള അനധികൃത കെട്ടിടങ്ങളെ പറ്റി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിമാർ നിർദ്ദേശം നൽകി.

സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി ഉദ്യോഗസ്ഥർ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ തീരുമാനം എടുക്കണമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടായ കണ്ണപ്പൻ കുണ്ടിൽ ഉൾപ്പെടെ അപകടാവസ്ഥയിൽ ഉള്ള പാലങ്ങൾ മാറ്റി പണിയാൻ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച 3 ദിവസത്തിനകം സർവകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ സേനയും സൈന്യവും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് ചെയുന്നു. 15 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേർ കഴിയുന്നു.

സർക്കാരിന് സാധിക്കുന്ന പരമാവധി സഹായങ്ങൾ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News