മ‍ഴക്കെടുതി; കൊച്ചിയിലെ ദുരിത ബാധിതർക്കായി അൻപോടു കൊച്ചി കൂട്ടായ്മ ജില്ലാ ഭരണകൂടവുമായി കൈകോർക്കുന്നു

കൊച്ചിയിലെ ദുരിത ബാധിതർക്കായി അൻപോടു കൊച്ചി കൂട്ടായ്മ ജില്ലാ ഭരണകൂടവുമായി കൈകോർക്കുന്നു. ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങളാണ് അൻപോട്‌ കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്‌.

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരിതമാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്‌. ഇതേ തുടർന്ന് എറണാകുളം ജില്ലയിൽ മാത്രം പതിനൊന്നായിരത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി.

ക്യാമ്പുകളിലേക്ക്‌ ആവശ്യമായ സാധനങ്ങളാണു അൻപോടു കൊച്ചിയും ജില്ലാ ഭരണകൂടവും ചേർന്ന് കടവന്ത്ര ഇൻഡോ സ്റ്റേഡിയത്തിൽ ശേഖരിക്കുന്നത്‌. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഈാശ്‌, സ്പെഷ്യൽ ഓഫിസർ എം.ജി.രാജമാണിക്ക്യം ഈാശ്‌ എന്നിവരുടെ നേതൃത്വാതിൽ ആണ് അൻപൊടു കൊച്ചി അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്‌.

അരി, പഞ്ചസാര, തേയില, പയർ, കടല, പരിപ്പ്, ഉപ്പ് ,വെള്ളം തുടങ്ങി അവശ്യ വസ്തുകളുടെ പട്ടിക തന്നെ അൻപോടു കൊച്ചി തയ്യാറാക്കിയിട്ടുണ്ട്‌. പദ്ധതിയിലേക്ക്‌ ഇത്തരം വസ്തുക്കൾ നൽകാൻ നിരവധി പേരാണു തയ്യാറായിട്ടുള്ളത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here