സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21 ന്; 11 ദിവസം അവധി

ദുബായ്: ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21നെന്ന് സൗദി അറേബ്യ പരമോന്നത സഭ. സൗദിയിലെ പലയിടങ്ങളില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായത്.

ബലി പെരുന്നാളിന്‍റെ ഭാഗമായി സൗദിയില്‍ 11 ദിവസം അവധി പ്രഖ്യാപിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള  ഗള്‍ഫ് രാജ്യങ്ങളിലും 21 നാണ് പെരുന്നാള്‍.

ദുല്‍ഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കമാകും. ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here