വ്യാജ സിദ്ധന്‍റെ വാഗ്ദാനം നിധി; യുവതിയില്‍ നിന്ന് തട്ടിയത് 82 ലക്ഷം ഒടുവില്‍ സംഭവിച്ചത് ഇതാണ്

വീട്ടില്‍ നിന്നും നിധി എടുത്തതരാം എന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍. യുവതിയില്‍ നിന്ന് 82 ലക്ഷം രൂപയാണ് പലതവണയായി ഇയാള്‍ വാങ്ങിയെടുത്തത്.
 
ചെര്‍പ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരി മഞ്ഞളിങ്ങല്‍വീട്ടില്‍ അബ്ദുള്‍അസീസിനെയാണ് (62) ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പിടികൂടിയത്. പയ്യനെടം തോട്ടാശ്ശേരി ആയിഷയാണ് പരാതിക്കാരി. നാല് കോടിയുടെ ഡയമണ്ടാണെന്ന് പറഞ്ഞ് പരാതിക്കാരിക്ക് ഇവര്‍ നല്‍കിയത് വെറു കല്ലായിരുന്നു.
 
ഇയാള്‍ നല്‍കിയ കല്ല് കോഴിക്കോട്ട് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് പണം തിരിച്ചുനല്‍കുന്നതിനായി ആവശ്യപ്പെട്ടു. അസീസ് 20 ലക്ഷത്തിന്റെ നാല് ചെക്ക് നല്‍കി.
 
എന്നാല്‍, ഈ ചെക്കുകളെല്ലാം മടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആയിഷയുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയാണ് അസീസിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News