ഫേസ്ബുക്കിലൂടെ പിണറായിക്കും മോഹന്‍ലാലിനും എതിരെ വെല്ലുവിളി നടത്തിയ ആക്കിലപറമ്പന്‍ ലക്ഷങ്ങളുടെ ഹാഷിഷുമായി പിടിയില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയ ലെെവിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാല്‍ തുടങ്ങിയവരെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ, തൃശൂര്‍ സ്വദേശി ആക്കിലപറന്പന്‍ എന്ന നസീഫ് അഷ്റഫ് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയില്‍.

നസീഫിനെയും കൂട്ടാളി പിപി നവാസിനെയുമാണ് ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടിയത്.

ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനുള്ളതാണെന്ന് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടിയത്. ആക്കിലപറന്പന്‍ വ്യക്തമാക്കി്യിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here