മീശയിലെ വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതിയെന്ന് പുതിയ നിലപാടുമായി ഹര്‍ജിക്കാരന്‍ കോടതിയില്‍

മുന്‍ നിലപാട് മയപ്പെടുത്തി   രാധാകൃഷ്ണന്‍ വരേണിക്കല്‍. മീശയിലെ  വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതിയെന്ന് ഹര്‍ജിക്കാരന്‍  രാധാകൃഷ്ണന്‍ വരേണിക്കല്‍ സുപ്രീം കോടതില്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ പുതിയ വാദത്തിലാണ് ഹര്‍ജിക്കാരന്‍  മുന്‍ നിലപാട് മയപ്പെടുത്തിയത്.

ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹിസിക്കുകയും ചെയ്യുന്ന നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്ന്  മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. നോവല്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ നേരത്തെ  കോടതിയില്‍ ആവശ്യപ്പെട്ടത്.

പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ  അഭിപ്രായത്തെ തുടര്‍ന്നാണ് നിലപാടില്‍ മാറ്റം വരുത്തിയത്.സുപ്രീം കോടതിയില്‍ ആഴ്ചപ്പതിപ്പ് സമര്‍പ്പിച്ച പരിഭാഷ നോവലിന്റെ മയപ്പെടുത്തിയ പതിപ്പ് ആണെന്നും ഹര്‍ജിക്കാരന്‍  പുതിയ വാദങ്ങളില്‍ ആരോപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here