വിമത ശബ്ദം ഉയര്‍ത്തുന്നവരെ കൊന്നൊടുക്കാന്‍ ആ​യു​ധ​പ​രി​ശീ​ല​നം; ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ച്ച സം​ഘം കര്‍ണാടകയില്‍ 22 യു​വാ​ക്ക​ള്‍​ക്ക് ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍​കി

ബം​ഗ​ളു​രു: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷിനെ വ​ധിച്ച സംഘം കര്‍ണാടകയില്‍ 22 ഓളം യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്.

ഗൗരി ലങ്കേഷ് വധം സംമ്പന്ധിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് നിര്‍ണായക വിവരം ലഭിച്ചത്. വിമത ശബ്ദം ഉയര്‍ത്തുന്ന, തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കാനാണ്  യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയത്. ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ഗൗ​രി ല​ങ്കേ​ഷി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്.

ക​ര്‍​ണാ​ട​ക​ത്തി​ലെ വി​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 60-ല്‍ ​അ​ധി​കം യു​വാ​ക്ക​ളെ​യാ​ണു പ്ര​ത്യേ​ക പേ​രി​ല്ലാ​ത്ത സം​ഘം റി​ക്രൂ​ട്ട് ചെ​യ്ത​ത്. ഇ​വ​രി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍​ക്കാ​ണ് ആ​യു​ധ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. അ​ടു​ത്തി​ടെ അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രി​ല്‍​നി​ന്നാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റും ആ​യു​ധ​പ​രി​ശീ​ലന​​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച​ത്. ഹി​ന്ദു ജ​ന​ജാ​ഗ്ര​തി സ​മി​തി എ​ന്ന സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ഇ​വ​ര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel