അച്ഛൻ വസ്തു വിറ്റ് കിട്ടിയതിൽ നിന്നുള്ള 46 ലക്ഷം രൂപയാണ് സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തും സമ്മാനങ്ങൾ വാങ്ങിയും 15കാരൻ ചിലവഴിച്ചത്.
ഇതില്‍ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവര്‍ക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നൽകിയത്.
ജബൽപുരിലെ കെട്ടിടനിര്‍മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാൾ പണം നഷ്ടപ്പെട്ടതിനെകുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.
മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മകൻ പണം സുഹൃത്തുക്കൾക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.