ഇടയനോടൊപ്പം ഒരു ദിവസം പ്രാര്‍ത്ഥനക്കിടെ അര്‍ധരാത്രിയില്‍ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചു; മോശം അനുഭവങ്ങളുണ്ടായി; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരേ കന്യാസ്ത്രീകളുടെ മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരേ കന്യാസ്ത്രീകളുടെ മൊഴി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെ അന്വേഷണ സംഘം ഇന്നു വൈകുന്നേരമോ നാളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടി ജലന്ധര്‍ രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ നിന്ന് മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്.

2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്. എന്നാല്‍ പ്രാര്‍ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

പ്രാര്‍ഥനയുടെ പേരില്‍ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ഥനാ പരിപാടി സഭ നിര്‍ത്തിവച്ചതായും കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം മൊഴിയെടുത്ത മദര്‍ ജനറാള്‍ ഉള്‍പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളില്‍ നാലു പേരും ബിഷപ്പിനെതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത്.ഈ വാദം വൈദികരും മദര്‍ സുപ്പീരിയര്‍ റജീനയും സ്ഥിരീകരിച്ചിട്ടുമുണ്ട്.

പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴികള്‍. ഒന്നോ രണ്ടോ തവണ മാത്രമാണ് ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തിയിട്ടുള്ളത്.

സഭാനേതൃത്വം ഇടപെട്ട് പരിപാടി നിര്‍ത്തിവയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അതേസമയം അന്വേഷണസംഘം നല്‍കിയ 50 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിക്ക് ബിഷപ്പ് നല്‍കിയ ഉത്തരങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News