ഇന്ദ്രൻസിനെ കൈരളി ടിവിയും ജന്മനാടും ആദരിക്കുന്നു; സ്വീകരണ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് ഇന്ദ്രൻസിന് കൈരളി ടി വിയും ജന്മനാടും നൽകുന്ന സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളെ വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നേരത്തെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാസ്ഥയെ തുടർന്ന് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു.

മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്ക്കാരം നേടിയ തിരുവനന്തപുരത്തുകാരുടെ സ്വന്തം ഇന്ദ്രൻസിനെ വലിയ ആഘോഷങ്ങളോടെയാണ് കൈരളി ടി വിയും ജന്മനാടും ചേർന്ന് ആദരിക്കുന്നത്.

തിരുവനന്തപുരം കനകകുന്നിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാധികാരികൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിശാഗന്ധിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.

കൈരളി ടി വിയും തിരുവനന്തപുരം പൗരാവലിയും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്തി പിണറായി വജയൻ ഉദ്ഘാടനം ചെയ്യും.നേരത്തെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാസ്ഥയെ തുടർന്ന് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു

പരിപാടിയുടെ ഭാഗമായി എം ജി ശ്രീകുമാർ, രമേശ് പിഷാരടി, വിധുപ്രതാപ്,ആര്യ,നോബി.സയനോര തുടങ്ങിയവർ നയിക്കുന്ന താരനിശയും ഉണ്ടായിരിക്കും.

സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,മേയർ വി കെ പ്രശാന്ത്,കൈരളി ടി വി എം ഡി ജോണ്‍ബ്രിട്ടാസ്,എം എൽ എ മാർ നടൻ ഇന്നസെന്‍റ്,പൃഥ്വിരാജ് ,മഞ്ജു വാര്യർ ,കെ പി എ സി ലളിത സം‍വിധായകൻ കമൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News