സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും “കിനാവള്ളി” മൂന്നാം വാരത്തിലേക്ക്

സുഗീതിന്റെ സംവിധാനത്തിൽ പുതുമുഖങ്ങൾ മുഖ്യ കഥാപാത്രങ്ങളായി എത്തിയ “കിനാവള്ളി” മികച്ച പ്രതികരണങ്ങളോടെ മൂന്നാം വാരത്തിലേക്ക് കടന്നു.

ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 27നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. അജ്മൽ, കൃഷ് , വിജയ് ജോണി, സുജിത് രാജ് , സുരഭി , സൗമ്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് കണാരനുമുണ്ട്.

അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News