സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ കനത്ത മ‍ഴയ്ക്കും കാറ്റിനും സാധ്യത; 8 ജില്ലകളിലെ റെഡ് അലർട്ട് നീട്ടി

സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മത്സ്യതൊ‍ഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്. അതേസമയം ശക്തമായ മ‍ഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി.

ഇന്നും ,15-ാം തിയതിയും ശക്തമായ മഴയ്ക്കും 13 , 14 തിയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും കേരളാ കർണാടക ലക്ഷദ്വീപ് തീരത്തുള്ള മത്സ്യതൊ‍ഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മ‍ഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടിയിരിക്കുകയാണ്. ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ക്യാമ്പിൽ ക‍ഴിയുന്ന മുതിർന്നവർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കരുതൽ നൽകണമെന്നും നിർദ്ദേശം നൽകി ഒപ്പം പ്രളയകെടുതിയിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകണെമന്നും ആദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഒൗദ്യോഗിക കണക്കനുസരിച്ച് 38പേരാണ് മ‍ഴക്കെടുതിയിൽ മരണപെട്ടത് 32പേരെ കാണാതായി.

സംസ്ഥാനത്ത് 1023 ദുരിതാശ്വാസ ക്യാമ്പുകളിലായി 101213പേർ ക‍ഴിയുന്നുണ്ട്. നിരവധിപേരാണ് ഇതിനോടകം ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. മുഖ്യമന്ത്രി തന്നെ ഒരു മാസത്തെ ശമ്പളതുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരും ഒരുമാസത്തെ ശമ്പളതുക നൽകി. വ്യവസായി എം എ യൂസഫലി 5കോടി രൂപയും,നടൻ കമലഹാസനും വിജയ് ടി വിയും 25ലക്ഷം രൂപ വീതവും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here