നാടിനെ നടുക്കി വീണ്ടും വാഹനാപകടം; കാർ കുഴിയിലേക്കു മറിഞ്ഞു; ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു

അഹമ്മദാബാദ്: കാറ് കു‍ഴിയിലേക്ക് മറിഞ്ഞ് ഗുജറാത്തിലെ ജംബുഗോഡയിലെ ഒരു കുടുംബത്തിലെ 7 കുട്ടികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

മുഹമ്മദ് ബിലാൽ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുൽ അഫ്റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിർ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്
ഇന്നലെ വെെകിട്ടോടെയാണ് സംഭവം.

വളവു തിരിയുന്നതിനിടെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയാ്യിരുന്നു. തുടര്‍ന്ന് കാറ് കു‍ഴിയിലേക്ക് മറിഞ്ഞു.

ബന്ധു വീട് സന്ദര്‍ശിച്ച് തിരിച്ചുപോകുകയായിരുന്നു പത്തംഗ സംഘം. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here