ദുരിതമകലുന്നു; വെള്ളക്കെട്ടുകള്‍ താ‍ഴ്ന്നു തുടങ്ങി; മലപ്പുറത്ത് ഇനിയുള്ളത് 16 ക്യാമ്പുകള്‍

മലപ്പുറത്ത് മഴകുറഞ്ഞ് വെള്ളക്കെട്ട് താഴ്ന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി. 16 ക്യാമ്പുകളാണ് മലപ്പുറത്ത് ഇനിയുമുള്ളത്.

പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു
നിലമ്പൂര്‍, കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലാണ് മലപ്പുറത്ത് മഴ നാശം വിതച്ചത്.

ചാലിയാറിന്റെ തീരങ്ങളിലും മലയോരത്തെ കോളനികളിലും നിരവധിപേര്‍ ഭവനരഹിതരായി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിവര്‍ പലരും മടങ്ങിത്തുടങ്ങി.

16 ക്യാമ്പുകള്‍ ഇനിയും അവശേഷിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കൂടുതല്‍ നാശമുണ്ടായ ചാലിയാര്‍ പഞ്ചായത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്. കോളനികളിലെ നഷ്ടം കണക്കാക്കാന്‍ പ്രത്യേക സംഘത്തെ റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here