
പ്രമാഭ്യാര്‍ഥന നിരസിച്ച 17 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ ബോംബ് വെച്ചു. പ്ലാന്‍ ചെയ്ത സമയത്തിനു മുന്‍പ് ബോംബ് പൊട്ടിയതിനെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
20 വയസ്സുകാരനായ മൊബൈല്‍ ടെക്നീഷ്യന്‍ കിഷോര്‍ ആത്മാറാം മോദക് ആണ് അറസ്റ്റിലായത്. കൃത്യത്തിന് സഹായിച്ച ഇയാളുടെ കൂട്ടുകാരന്‍ അക്ഷയും അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് ബോംബ് വെച്ചവരെ കണ്ടെത്തിയത്.
മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്‍റ്സ് സൊസൈറ്റിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ബോബ് പൊട്ടിത്തെറിച്ചത്. പെണ്‍കുട്ടിയെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ബോംബ് വെച്ചതെങ്കിലും സ്ഫോടനത്തില്‍ പ്രദേശവാസികളൊന്നാകെ ഭയപ്പാടിലായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബ് വെച്ച കാമുകനെ കണ്ടെത്തിയത്. പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കോളേജില്‍ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയോട് കഴിഞ്ഞ 3 വര്‍ഷമായി താന്‍ പ്രണയാഭ്യര്‍ഥന നടത്തുകയാണെന്നും താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയില്ലെന്നും ഇതിനു ശേഷമാണ് പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here