പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി അഞ്ച് കോടി രൂപ നല്‍കും

കൊച്ചി: കേരളത്തില്‍ പ്രളയദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കും.

കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എം എ യൂസഫലി കഴിഞ്ഞ ആഴ്ച രണ്ടു കോടി രൂപ സംഭാവന ചെയ്തിരുന്നു.

ഇതുള്‍പ്പെടെ ഏഴ് കോടി രൂപയാണ് യൂസഫലി പ്രളയ ദുരിതാശ്വാസത്തിനായി ചെലവഴിക്കുന്നത്.

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുഖത്തില്‍ മനസുകൊണ്ട് പ്രാര്‍ഥനാപൂര്‍വം പങ്കു ചേരുകയാണെന്ന് യൂസഫലി പറഞ്ഞു.

പ്രളയക്കെടുതികള്‍ ബാധിച്ചവരുടെ ദുരിതം സങ്കല്‍പിക്കാവുന്നതിനുമപ്പുറമാണെന്നും കേരളം ഏറ്റവും ദുരിതമയമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.

ദുരിതമനുഭവിക്കുന്ന നമ്മുടെ പതിനായിരക്കണക്കായ സഹോദരീസഹോദരന്‍മാര്‍ക്ക് സാന്ത്വനമേകുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും തങ്ങളാലാകുന്ന സഹായങ്ങള്‍ ചെയ്യണമെന്നും യൂസഫലി അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News